
അമ്പലപ്പുഴ: അഖില ഭാരത അയ്യപ്പ സേവാസംഘം അമ്പലപ്പുഴയിൽ നടത്തുന്ന മഹാശനീശ്വരപൂജയുടെ സ്വാഗത സംഘ രൂപീകരണ സമ്മേളനം നടത്തി. ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് എൻ. മാധവൻകുട്ടിനായർ അദ്ധ്യക്ഷനായി. പതിനെട്ടിൽ പരം താന്ത്രിക ആചാര്യന്മാരുടെ കാർമ്മികത്വത്തിൽ നവംബർ 23 ന് യൂണിയൻ മന്ദിരത്തിൽ വച്ചാണ് മഹാശനീശ്വരപൂജ നടക്കുന്നത്. അമ്പലപ്പുഴ പേട്ട സംഘം രക്ഷാധികാരി മുൻ സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ ഭദ്രദീപ പ്രകാശനം നടത്തി. മഹാശനീശ്വരപൂജയുടെ ആദ്യ കൂപ്പൺ ഉദ്ഘാടനം കരുമാടി കൗസ്തുഭത്തിൽ ജി. ഉണ്ണിക്കൃഷ്ണൻ നായർക്ക് നൽകി ദേശീയ ജനറൽ സെക്രട്ടറി നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി എം.കെ.ഓമനക്കുട്ടൻ,ട്രഷറർ എസ്.രമണൻ പുന്നപ്ര,ജോ. സെക്രട്ടറി അനൂപ്,ജനറൽ കൺവീനർ വി.ജെ.ശ്രീകുമാർ വലിയമഠം,രക്ഷാധികാരി ബാലകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.