ambala

അമ്പലപ്പുഴ : അമ്പലപ്പുഴ പേട്ട സംഘം മുൻ സമൂഹപ്പെരിയോൻ 92ലേക്ക്. കളത്തിൽ ചന്ദ്രശേഖരൻ നായരുടെ തൊണ്ണൂറ്റി രണ്ടാം ജന്മദിനത്തിൽ ക്ഷേത്ര ദർശനവും തുലാഭാരവും നടത്തി. കന്നി മാസത്തിലെ വിശാഖം നക്ഷത്രത്തിലാണ് ജനനം. 21 വർഷക്കാലം സമൂഹ പ്പെരിയോൻ എന്ന നിലയിൽ അമ്പലപ്പുഴ സംഘത്തെ നയിച്ച ശേഷം പ്രായാധിക്യത്താൽ ശബരിമല തീർത്ഥാടനം ഒഴിവാക്കി സംഘത്തിന്റെ രക്ഷാധികാരിയായി പ്രവർത്തിക്കുന്നു. അയ്യപ്പ ചിന്തകളിൽ മുഴുകി പ്രാർത്ഥനാ നിരതമായ ജീവിതചര്യ തുടരുന്നു. സംഘം പ്രസിഡന്റ് ആർ.ഗോപകുമാർ പൊന്നാടയണിയിച്ച് ചന്ദ്രശേഖരൻ നായരെ ആദരിച്ചു.