
അമ്പലപ്പുഴ : അക്കാദമി ഒഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ ( എ.പി.സി.സി.എം ) ആഭിമുഖ്യത്തിൽ കൊച്ചിയിൽ നടന്ന ശ്വാസകോശ വിദഗ്ധരുടെ രജത ജൂബിലി ദേശീയ സമ്മേളനമായ പൾമോ കോൺ സിൽവർ 2024 ൽ മികച്ച ഗവേഷണ പ്രബന്ധ അവതരണത്തിൽ ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര വിദ്യാർത്ഥി ഡോ. അഞ്ജലി വി.ബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൃശൂർ സ്വദേശികളായബാബു വി. എം- ഷീജ ബാബു ദമ്പതികളുടെ മകളാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മിഥുൻ.ടി.വി യാണ് ഭർത്താവ്.