മുട്ടാർ: മുട്ടാർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിവന്ന ഹരിത ഭവന സദസുകൾ സമാപിച്ചു. മിത്രക്കരി 53-ാം നമ്പർ എസ്.എൻ.ഡി.പി ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരമ്യ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ടി.വിനോദ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലതീഷ് കുമാർ, ജോസ് മാമ്മൂട്, കെ.എം.ആന്റണി എന്നിവർ വിഷയാവതരണം നടത്തി. ആരോഗ്യം - വിദ്യാഭ്യാസ സ്ഥിരം സമതി അദ്ധ്യക്ഷ ലിബി മോൾ വർഗീസ്, ഡോളി സ്‌കറിയ, മെർലിൻ ബൈജു, ശശികല സുനിൽ, റിനീഷ് ബാബു, മറിയാമ്മ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.