ആലപ്പുഴ: സി.പി.എം കുതിരപ്പന്തി ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കവിയരങ്ങ് വാടയ്ക്കൽ മാതാ ഓഡിറ്റോറിയത്തിൽ കേരള സാഹിത്യ അക്കാ‌‌ഡമി അവാർഡ് ജേതാവും കവിയുമായ പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു. കവി പുന്നപ്ര ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ ഡി.ബി അജിത് കുമാർ സ്വാഗതം പറഞ്ഞു. ഷീബ രാകേഷ്, ജെ.ഷിജി മോൻ, സി.ജീവൻ, ബിന്ദു ഗൗരി, പി.ജെ.ആന്റണി, എം.ആർ.ത്രിപ്തികുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ദീപു ബ്രോസ് ക്ലാരൻസ് നന്ദി പറഞ്ഞു. വി.ജി.വിഷ്ണു, ബി.അജേഷ്, എം.എസ്.സജീവ്, വി.ആർ.മാവോ, എ.ഡി.ജയൻ, അനീഷ് കുര്യൻ, കെ.സിനു എന്നിവർ സംസാരിച്ചു.