മാന്നാർ: ചെങ്ങന്നൂർ സബ് ആർ.ടി ഓഫീസിൽ രജിസ്‌റ്റർ ചെയ്തിട്ടുള്ളതും നികുതി ഒടുക്കാതെ റവന്യൂ റിക്കവറി സ്വീകരിച്ചിട്ടുള്ള എല്ലാ വിഭാഗത്തിൽപ്പെട്ട വാഹനങ്ങളുടെയും നികുതി കുടിശികയിൽ തീർപ്പുകൽപ്പിക്കുന്നതിനായി റവന്യൂ അധികാരികളുടെ സാന്നിദ്ധ്യത്തിൽ 16 ന്‌ രാവിലെ 10 മുതൽ 4 വരെ ചെങ്ങന്നൂർ സബ് ആർ.ടി ഓഫീസിൽ വച്ച് അദാലത്ത് നടക്കും. വാഹന ഉടമകൾ 200 രൂപ മുദ്രപത്രത്തിൽ സത്യവാങ്ങ്മൂലം സമർപ്പിക്കണം. ഇതിലൂടെ നികുതി ബാദ്ധ്യതയിൽ നിന്നും റവന്യൂ റിക്കവറി നടപടികളിൽ നിന്നും രക്ഷ നേടാവുന്നതാണെന്ന് ചെങ്ങന്നൂർ ജോയിൻ്റ് ആർ ടി.ഒ ആർ. പ്രസാദ് അറിയിച്ചു.