തുറവൂർ: പുരന്ദരേശ്വരത്ത് മഹാദേവർ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 10 ന് ആരംഭിച്ച് 13 ന് വിദ്യാരംഭത്തോടെ സമാപിക്കും. പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ 10 ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പൂജവയ്പ്പോടെ ചടങ്ങുകൾക്ക് തുടക്കമാകും. 11 ന് രാവിലെ 9നും വൈകിട്ട് 7 നും ദുർഗാഷ്ടമി പൂജകൾ,12 ന് രാവിലെ 9നും വൈകിട്ട് 7 നും മഹാനവമി പൂജകൾ. 13 ന് രാവിലെ 8 ന് വിജയദശമി, സരസ്വതി പൂജ, പൂജയെടുപ്പ് വിദ്യാരംഭം. ചടങ്ങകൾക്ക് മേൽശാന്തി എ.എ.രാമചന്ദ്രൻ എമ്പ്രാൻ മുഖ്യകാർമ്മികനാകും.