ambala

അമ്പലപ്പുഴ: ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് അത് ലറ്റിക് മത്സരക്കൾക്ക് ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി.എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം ജയപ്രകാശ്, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ എ.ജി. ജയകൃഷ്ണൻ, കൈറ്റ് ജില്ലാ കോർഡിനേറ്റർ എം.സുനിൽകുമാർ,ഗിരീഷ് കുമാർ, ആർ. രാധാകൃഷ്ണപൈ,കായികമേള ജോയിന്റ് കൺവീനർ ഡിവൈൻ എന്നിവർ സംസാരിച്ചു. ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ എസ്.സുമാദേവി സ്വാഗതം പറഞ്ഞു. മത്സരങ്ങൾ ഇന്ന് സമാപിക്കും.