
മുഹമ്മ: മുഹമ്മ കയർഫാക്ടറി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ആനത്തലവട്ടം ആനന്ദൻ അനുസ്മരണ സമ്മേളനം നടത്തി.സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ഡി. അനിൽകുമാർ അദ്ധ്യക്ഷനായി. സി.കെ.സുരേന്ദ്രൻ,ആർ.ഷാജീവ് , കെ.സലിമോൻ എന്നിവർ സംസാരിച്ചു.