
മാന്നാർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജൻഡർ റിസോഴ്സ് സെന്ററും ആറാം വാർഡ് എ.ഡി.എസും സംയുക്തമായി ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചു 'മാനസം' എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ സലിം പടിപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് സെൽവി ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ ക്ലാസ് നയിച്ചു. ബാലസദസിൽ പങ്കെടുത്ത് വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികളെ അനുമോദിച്ചു. എ.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. എ.ഡി.എസ് അംഗം അജിത നന്ദി പറഞ്ഞു.