ആലപ്പുഴ : കിടങ്ങാംപറമ്പ് ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി എൽ.കെ.ജി, യു.കെ.ജി, എൽ.പി വിഭാഗത്തിലെ കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ക്ഷേത്ര യോഗം ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ 70ൽ പരം കുട്ടികൾ പങ്കെടുത്തു. എൽ കെ.ജി, യു.കെ.ജി വിഭാഗത്തിൽ ആവന്തിക ഒന്നാം സ്ഥാനവും ആദി ദേവ് രണ്ടാംസ്ഥാനവും ജെ.ആരവ് മുന്നാം സ്ഥാനവും എൽ.പി.വിഭാഗത്തിൽ പത്മശ്രീ ശിവകുമാർ ഒന്നാം സ്ഥാനവും ഭഗത് ബോബൻ രണ്ടാം സ്ഥാനവും മുഹമ്മദ് അഫ്‌സൽ മൂന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ ശേയ പി.വി ഒന്നാം സ്ഥാനവും ദയ.എ.രണ്ടാം സ്ഥാനവും മഹാലക്ഷ്മി നായർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫിയും സമ്മാനവും 12ന് നടക്കുന്ന നവരാത്രി സാംസ്‌ക്കാരിക സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഷാജി കളരിക്കൽ അറിയിച്ചു.