
ആലപ്പുഴ: മിസ്റ്റർ യൂണിവേഴ്സ് മത്സര വിജയിയെ ആദരിച്ചു. ഇന്റർനാഷണൽ ഫിറ്റ്നസ് ആൻഡ് ബോഡി ബിൽഡിംഗ് ഫെഡറേഷന്റെ മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയ്ക്കു വേണ്ടി സ്വർണം നേടിയ ,രാഹുൽ ജയരാജിനെ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന് വേണ്ടി പ്രസിഡന്റ് പി.ഹരിദാസ് ആദരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 60 കിലോ വിഭാഗത്തിലാണ് രാഹുൽ പങ്കെടുത്ത് ഒന്നാമനായത്. മിസ്റ്റർ ആലപ്പുഴ , മിസ്റ്റർ കേരള മത്സരങ്ങളിൽ വിജയം നേടിയിട്ടുള്ള രാഹുൽ തുമ്പോളി വടക്ക് 4182-ാം നമ്പർ ശാഖാംഗമാണ്. യൂണിയൻ കൗൺസിലർ വി.ആർ. വിദ്യാധരൻ , 4182-ാം നമ്പർ തുമ്പോളി വടക്ക്ശാഖാ സെക്രട്ടറി പി.പി.ദീപു , കുടുംബ യൂണിറ്റ് കൺവീനർ സനിൽ കുമാർ ശാഖാ കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.