
ആലപ്പുഴ: സ്ത്രീ തൊഴിലാളികളുടെ ഉന്നമനത്തിനായി റോട്ടറി പ്രവർത്തിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് റോട്ടറി ഡിസ്ട്രിക്ട് ഉയരെ പ്രോജക്ട് ചെയർമാൻ ഡോ.മീര ജോൺ പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ഭാഗമായി ആലപ്പി റോട്ടറി ക്ലബ് "ഉയരെ കയറിലൂടെ'' എന്ന പേരിൽ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുവാൻ ഉപകരിക്കുന്ന കയറിൽ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനായുള്ള , രണ്ടുമാസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കയർ ബോർഡിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കുള്ള ഫീൽഡ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ട്രെയിനിംഗ് ആലപ്പുഴ കയർ ക്ലസ്റ്റർ ഡെവലപ്പ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ആലപ്പുഴ റോട്ടറി ക്ലബ് പ്രസിഡന്റ് ജോൺ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.സേതു രവി സ്വാഗതം പറഞ്ഞു. കുമാരസ്വാമി പിള്ള പദ്ധതി വിശദീകരണം നടത്തി. ബോധവത്കരണ സെമിനാർ ഉദ്ഘാടനം ആലപ്പുഴ കയർ ക്ലസ്റ്റർ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് പി.എൻ.സുധീർ നിർവ്വഹിച്ചു.കെ.പി.അനിൽകുമാർ,അസിസ്റ്റന്റ് ഗവർണർ ആന്റണി മലയിൽ എന്നിവർ സംസാരിച്ചു.