photo
വയലാർ രാമവർമ്മയുടെ സ്മൃതി മണ്ഡപമായ ചന്ദ്രകളഭത്തിൽ ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സ്കീമിലെ കുട്ടികൾ പൊതുവായന നടത്തുന്നു

ചേർത്തല: വായനയുടെ പുതു ചരിത്രം രചിച്ച് ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വാളന്റീയർമാർ.പൊതുഇടത്തിൽ 3 മണിക്കൂർ മൗന വായന കഴിഞ്ഞവർഷവും നടത്തിയ സ്കൂൾ ഇത്തവണ അത് വായനയിലൂടെ ചേർത്തലയുടെ ചരിത്രസംസ്കാരിക ഇടങ്ങളിലേക്കുള്ള യാത്ര കൂടിയാക്കി മാറ്റി.വയലാർ രാമവർമ്മയുടെ സ്മൃതി മണ്ഡപമായ ചന്ദ്രകളഭമാണ് ഇത്തവണ വായനയ്ക്കായി തിരഞ്ഞെടുത്തത്. പ്രിൻസിപ്പൽ എൻ.കെ.ഹരികുമാർ,പി.ടി.എ പ്രസിഡന്റ് പി.ടി.സതീശൻ,വൈസ് പ്രസിഡന്റ് ജിൻസി,എസ്.എം.സി ചെയർമാൻ മുരുകൻ,എക്സിക്യൂട്ടീവ് അംഗമായ ഹരികൃഷ്ണൻ,അദ്ധ്യാപകരായ ബിജിമോൾ,പ്രിയങ്ക എന്നിവർ സംസാരിച്ചു.പ്രോഗ്രാം ഓഫീസർ ആർ.ലിനിമോൾ നന്ദി പറഞ്ഞു.