
ബുധനൂർ: സംസ്ഥാന സ്കൂൾ കബഡി ടീമിലേക്ക് സെലക്ഷൻ ലഭിച്ച എസ്.എൻ.ഡി.പി യോഗം 1827-ാം നമ്പർ ബുധനൂർ കിഴക്ക് ശാഖാംഗമായ ആര്യ.എസിനെ ശാഖ ആദരിച്ചു. ശാഖാപ്രസിഡന്റ് കെ.ആർ.മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പി.ഡി.രാജു, വൈസ് പ്രസിഡന്റ് ഗോപാലൻ തുണ്ടത്തിൽ, സുനിൽ കുമാർ, ജയലാൽ, കെ.ആർ രാജൻ, ഗോപി ശ്രീശൈലം, സന്തോഷ് കുമാർ, പ്രസന്ന, ലേഖ മോഹൻ, പി.ജെ പ്രഭ, നീതു, കെ.കെ .വിജയൻ തുടങ്ങിയവർ സംസാരിച്ചു.