
തുറവൂർ: മത്സ്യബന്ധനത്തിനിടെ അപകടത്തിൽ മരിച്ച പള്ളിത്തോട് ചാപ്പക്കടവിൽ മാളിയേക്കൽ വീട്ടിൽ സെബാസ്റ്റ്യന്റെ (ജസ്റ്റിൻ) കുടുംബത്തിന് കെ.സി.വേണുഗോപാൽ എം.പി മുൻകൈയെടുത്ത് നിർമ്മിച്ചു നൽകുന്ന വീടിന്റെ കല്ലിടൽ നടന്നു. പടിഞ്ഞാറെ മനക്കോടം ഗവ.ഹോമിയോ ആശുപത്രിയുടെ സമീപം നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം എം.പി നിർവഹിച്ചു. കഴിഞ്ഞ ജൂലായി 13 നാണ് പള്ളിത്തോട് പൊഴിച്ചാലിൽ പൊന്തുവള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ജസ്റ്റിൻ മരണമടഞ്ഞത്. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം അഡ്വഷാനിമോൾ ഉസ്മാൻ, കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അസീസ് പായിക്കാട്, മുൻ പ്രസിഡൻ്റ് ദിലീപ് കണ്ണാടൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ഉമേശൻ, തുറവൂർ ദേവരാജൻ , ജില്ലാപഞ്ചായത്തംഗം സജിമോൾ ഫ്രാൻസീസ് പഞ്ചായത്ത് പ്രസിഡന്റുമാരായ മോളി രാജേന്ദ്രൻ ജെയിംസ്ചിങ്കുതറ ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുബാഷ് കല്ലുവീട്, സിജി .പാണ്ഡ്യലക്കൽ, പി.എൽ.വർഗീസ് മെൽബിൻ ലൂയീസ് തുടങ്ങിയവർ പങ്കെടുത്തു.