photo

ചേർത്തല:സഞ്ജീവനം സാംസ്‌കാരിക സമിതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വിവരസാങ്കേതികവിദ്യ വിദഗ്ദ്ധനും ടെക്ജൻഷ്യയുടെ ഡയറക്ടറുമായ ജോയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു

ചേർത്തല ശ്രീനാരായണ കോളേജിലെ മലയാളവിഭാഗം അദ്ധ്യാപകനായിരുന്ന ഒ.എസ്.സഞ്ജീവിന്റെ സ്മരണാർത്ഥം രൂപീകരിച്ച പൂർവ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയാണ് സഞ്ജീവനം സാംസ്‌കാരിക സമിതി.

സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾ,പ്രശസ്തരുടെ പ്രഭാഷണങ്ങൾ,ക്ലാസുകൾ തുടങ്ങിയവ
https://youtube.com/@sanjeevanamsamithi എന്ന ചാനലിലൂടെ ലഭ്യമാകും. സമിതി ജനറൽ കൺവീനർ എം.രാജേഷ് അദ്ധ്യക്ഷനായി.ചേർത്തല എസ്.എൻ. കോളേജ് മലയാളവിഭാഗം വകുപ്പ് അദ്ധ്യക്ഷൻ ടി.ആർ.രതീഷ് ,കവി ജയൻ തോമസ്,എഴുത്തുകാരനും ചലച്ചിത്രകാരനുമായ ദീപു കാട്ടൂർ എന്നിവർ സംസാരിച്ചു. കെ.വി.രതീഷ് സ്വാഗതവും സുജീവ് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.