
മാന്നാർ: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. ചെന്നിത്തല കാരാഴ്മ കിഴക്ക് വാര്യ വീട്ടിൽ സ്നേഹ സജി ആണ് മരിച്ചത്. സംസ്ക്കാരം: ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഇന്നലെ പുലർച്ചെ പരുമലയിലെ സ്വകാര്യശുപത്രിയിലായിരുന്നു മരണം. അച്ഛൻ: സജി. അമ്മ: ശ്രീദേവി. സഹോദരൻ: ആയുഷ്.