തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ വിജയദശമി സന്ധ്യവേല 13 ന് നടക്കും. കേരള പത്മശാലിയ സംഘം 12-ാം നമ്പർ വളമംഗലം തെക്ക് ശാഖയുടെ നേതൃത്വത്തിലാണ് ഉത്സവം. തോട്ടക്കാട്ട് കണ്ണൻ, പോളക്കുളം വിഷ്ണു നാരായണൻ, മുണ്ടക്കൽ ശിവനന്ദൻ, ചൂരുർമഠം രാജശേഖരൻ എന്നീ ഗജവീരന്മാർ എഴുന്നള്ളത്തിന് അണിനിരക്കും. രാവിലെ 7.30 ന് അഷ്ടപദി, തുടർന്ന് വിദ്യാരംഭം പൂജയെടുപ്പ്, സരസ്വതി പൂജ. 8.30 ന് ശ്രീബലി, ഉച്ചയ്ക്ക് 12 ന് പ്രസാദമൂട്ട്. വൈകിട്ട് 5 ന് കാഴ്ചശ്രീബലി,രാത്രി 8 ന് ദീപാരാധന,8.30 ന് നൃത്തനൃത്യങ്ങൾ.10 ന് വിളക്ക്.