ആലപ്പുഴ : കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലാ ബാങ്ക് ഓഫീസിനു മുന്നിലും ജീവനക്കാരുടെ ധർണ സംഘടിപ്പിക്കും. കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് ഫെഡറേഷന്റെ ആഹ്വാന പ്രകാരം 9ന് രാവിലെ 10ന് കേരള ബാങ്ക് ആലപ്പുഴ റീജണൽ ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കും. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എ.എം.ആരിഫ് ധർണ ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി.ആർ.റെജികുമാർ അദ്ധ്യക്ഷത വഹിക്കും.