tur

തുറവൂർ :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ പട്ടണക്കാട് മണ്ഡലം വാർഷിക പൊതുയോഗം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി.വി.ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ.കെ.സുദർശനൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ ബി.ഹരിഹരൻ നായർ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ്‌ സി.എം.ഉണ്ണി, കെ.പി. ശശാങ്കൻ, ടി.ഡി.രാജൻ, എം. പി.നമ്പ്യാർ, ലളിത രാമനാഥൻ, മീനാകുമാരി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ.ബി.റഫീഖ്, ഗ്രാമപഞ്ചായത്ത്‌ അംഗം കെ.ഡി.ജയരാജ്‌ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.പി.രഞ്ജിത്ത് (പ്രസിഡന്റ്‌),പി.ഡി.വിൻസെന്റ് (സെക്രട്ടറി),കെ.പി.സലിം(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.