മുഹമ്മ: മുഹിയിദ്ദീൻ ജുമാമസ്‌ജിദ് പരിപാലന കമ്മിറ്റിയും സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യും സംയുക്തമായി മദ്രസാ ഹാളിൽ കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും നടത്തി. ജില്ലാ പ്രസിഡന്റ് അബ്ദുൽ ഇ.റഷീദ് ഉദ്ഘാടനം ചെയ്തു. മഹൽ പ്രസിഡന്റ് എ.നാസർ അദ്ധ്യക്ഷത വഹിച്ചു. ബിരുദധാരികളും വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുത്തു. ചീഫ് ഇമാം സാജിദ് മന്നാനി, കെ.നാസർ , മുജാഹിദ് യുസഫ്, അൻഷാദ് അതിരമ്പുഴ, നൗഫൽ എന്നിവർ സംസാരിച്ചു.