മുഹമ്മ: സി.പി.എം മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിനായി നിർമ്മിച്ച എം.കെ.വേലായുധൻ സ്മാരക മന്ദിരം ഇന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ചേരുന്ന ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ ആർ.റിയാസ് അദ്ധ്യക്ഷനാകും. രക്തസാക്ഷി കെ.രാജപ്പൻ സ്മാരക ഹാൾ കേന്ദ്രകമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്കും ഏലിയാസ് സ്മാരക ലൈബ്രറി കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാതയും ഉദ്ഘാടനം ചെയ്യും.

രക്തസാക്ഷി കുടുംബങ്ങളെ മന്ത്രി സജി ചെറിയാനും മുൻകാല ലോക്കൽ സെക്രട്ടറിമാരെ ജില്ലാ സെക്രട്ടറി ആർ. നാസറും ആദരിക്കും. വിവിധ മേഖലകളിലെ പ്രതിഭകളെ സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബുവും പി. പി. ചിത്തരഞ്ജൻ എം.എൽ.എയും ആദരിക്കും.