ആലപ്പുഴ: നഗരസഭ, ദേശീയ ആരോഗ്യ ദൗത്യം, ആലപ്പുഴ ജനറൽ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കും ഹരിതകർമ സേനാംഗങ്ങൾക്കുമായി മെഡിക്കൽ ക്യാമ്പ് നടത്തി. നഗരസഭ ടൗൺ ഹാളിൽ നടത്തിയ ക്യാമ്പിന് ഡോക്ടർമാരായ പ്രീജ.ആർ, ഐശ്വര്യ, മോഷ്മി, നഴ്സിംഗ് ഓഫീസർ അലൻ.കെ.തോമസ്, ഫാർമസിസ്റ്റ് വി.ജെ.സ്വപ്നറാണി, ജെ എച്ച് ഐ റ്റി.എസ്.പീറ്റർ, നഴ്സിംഗ് അസിസ്റ്റന്റ് മോഹൻരാജ്, ഐ.സി.റ്റി.സി കൗൺസിലർ അനുപമ രാജ്, ഐ.സി.റ്റി.സി ലാബ് ടെക്നീഷ്യൻ രശ്മി, പി.ആർ.ഒ ബെന്നി അലോഷ്യസ് എന്നിവർ നേതൃത്വം നൽകി.