ആലപ്പുഴ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കുന്നതിനും പുതിയ അംഗത്വം എടുക്കുന്നതിനും അവസരമൊരുക്കുന്നു. കുടിശ്ശികയുള്ള തൊഴിലാളികൾ കുടിശ്ശിക കാലയളവ് പരിഗണിക്കാതെ വിഹിതമടയ്ക്കാൻ സർക്കാർ പ്രത്യേകമായി അനുവദിച്ച 31 വരെയുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ക്ഷേമിനിധി ജില്ലാ ഓഫീസർ അറിയിച്ചു.രാവിലെ സമയം 10 മുതൽ 3.30 വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പ് നടക്കുന്ന തീയതിയും സ്ഥലവും ചുവടെ 10 ന് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് - അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസ്,

10ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് - അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസ്, 11 ന് ആലപ്പുഴ നഗരസഭ - കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസ്, 14ന് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് - കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസ്, 15 ന് മാരാരിക്കുളം പഞ്ചായത്ത് - കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസ്,16 ന് ആര്യാട് പഞ്ചായത്ത് - കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസ്,17 ന് പുന്നപ്ര, പുറക്കാട് പഞ്ചായത്ത് - കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസ്.