
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാംഗവും പനങ്ങാട് ചാത്തമ്മ നിത്യസഹായമാതാ പള്ളിവികാരിയുമായ ഫാ. തോമസ് കണ്ണാട്ടിന്റെ പൗരോഹിത്യ രജതജൂബിലി 12ന് രാവിലെ 10.30ന് ചേർത്തല കോക്കമംഗലം സെന്റ് തോമസ് പള്ളിയിൽ ആഘോഷിക്കും. കോക്കമംഗലം കണ്ണാട്ട് ജോൺ -ചിന്നമ്മ ദമ്പതികളുടെ മകനായ ഫാ. തോമസ് കണ്ണാട്ട് 2000 ജനുവരി ഒന്നിന് മേജർ ആർച്ച്ബിഷപ്പായിരുന്നു കർദ്ദിനാൾ വർ വിതയത്തിൽ നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. ചാത്തമ്മപള്ളിയുടെ ശതാബ്ദി ആഘോഷ സമാപന പരിപാടികൾ നേതൃത്വം നൽകിയത് ഫാ. തോമസ് കണ്ണാട്ടാണ്.