ആലപ്പുഴ : പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ.സി.വേണുഗോപാൽ എം.പിയ്ക്ക് ആലപ്പുഴ പൗരാവലിയുടെ സ്വീകരണം 19ന് ആലപ്പുഴ മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ നടക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, രംഗത്തെ പ്രമുഖർ പങ്കെടുക്കും. 19 ന് വൈകുന്നേരം 4ന് കിടങ്ങാംപറമ്പിൽ നിന്ന് തുറന്ന വാഹനത്തിൽ കെ.സി.വേണുഗോപാലിനെ സമ്മേളന സ്ഥലത്തേക്ക് ആനയിക്കും. ഈ മാസം 12ന് നടത്താൻ തീരുമാനിച്ചിരുന്ന പരിപാടിയാണ് 19 ലേക്ക് മാറ്റിയതെന്ന് സംഘാടക സമിതി ചെയർമാൻ എ.എ.ഷുക്കൂറും ജനറൽ കൺവീനർ എം.ജെ. ജോബും അറിയിച്ചു.