
ആലപ്പുഴ: അസഹിഷ്ണുതയുടെ പര്യായമായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു.
സ്പീക്കർ ഒരിക്കലും പക്ഷപാതപരമായി പെരുമാറാൻ പാടില്ല. സർക്കാരുമായി ബന്ധപ്പെട്ട ഗുരുതരവിഷയങ്ങളിൽ നിയമസഭയിൽ പ്രതിപക്ഷത്തിന് സംസാരിക്കാനുള്ള അവസരം നിഷേധിക്കുന്നത് പ്രതിഷേധാർഹമാണ്. പ്രതിപക്ഷ നേതാവിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രിക്കാണ് നിലവാരമില്ലാത്തത്. ഒരു മുഖ്യമന്ത്രിയും ഇത്രമോശമായി പ്രതിപക്ഷനേതാവിനെ അധിക്ഷേപിച്ചിട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞു.