photo

ചേർത്തല:കൊക്കോതമംഗലം കാക്കനാട് ശ്രീ ഷണ്മുഖ വിലാസം ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. ചൗഹാൻ സന്തോഷ് രാമചന്ദ്ര ദീപ പ്രകാശനം നടത്തി. ഇന്ന് രാവിലെ 10ന് നരസിംഹാവതാരം,അജാമിളമോക്ഷം.നാളെ രാവിലെ 10ന് ശ്രീകൃഷ്ണാവതാരം,11.30ന് ഉണ്ണിയൂട്ട്.10ന് രാവിലെ 11ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാരാജഗോപാല മന്ത്രാർച്ചന.11ന് രാവിലെ 11.30ന് രുക്മിണിസ്വയംവരം,12ന് അഷ്ടലക്ഷ്മീപൂജ,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ. 12ന് രാവിലെ 9ന് മൃത്യുഞ്ജയഹോമം,10ന് കുചേലഗതി.13ന് സ്വധാപപ്രാപ്തി,ഉച്ചയ്ക്ക് 12ന് നെയ് വിളക്ക്,വൈകിട്ട് അവഭൃഥസ്നാനം.