
കുട്ടനാട് : മഹിളാകോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച അംഗത്വ വിതരണ ക്യാമ്പയിൽ നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ് ഉദ്ഘാടനം ചെയ്തു. മഹിളാകോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നീനുജോസഫ് അദ്ധ്യക്ഷത വഹിച്ചു. മഹിളാകോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാനി ചാൾസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോഷി കൊല്ലാറ, മനോജ് രാമമന്ദിരം, ഗ്രാമപഞ്ചായത്തംഗം മനോജ് കാനാച്ചേരി, മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോളി ജോസഫ്, വിബിത ജിജോ, മേബിൾ സിജു, ബിന്ദു സന്തോഷ്, ജോമോൾ ജയിംസ്, വിജയശ്രീ വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു