ചേർത്തല:കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള പ്രതിമാസ ചതയദിന പ്രാർത്ഥന 14ന് വിവിധ ചടങ്ങുകളോടെ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ നടക്കും. രാവിലെ 8ന് ഗുരുപുഷ്പാഞ്ജലി,9ന് ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പതാക ഉയർത്തും. 9.15 മുതൽ പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും,10.45ന് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം കെ.പി.പരീക്ഷിത്ത് ഗുരുദേവ ധർമ്മ പ്രഭാഷണം നടത്തും.തുടർന്ന് ഗുരുദേവ പൂജയും തുടർന്ന് ബേബി പാപ്പാളിയുടെ നേതൃത്വത്തിൽ വിശേഷാൽ ദിവ്യനാമ സമൂഹാർച്ചനയും.ഒന്നിന് ഗുരുപ്രസാദവിതരണം.