
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്ററിന്റെയും, ഓട്ടിസം സെന്ററിന്റേയും, പീഡിയാട്രിക് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ചെക്കപ്പ്, ബ്ലഡ് ടെസ്റ്റ്, കാഴ്ച പരിശോധന തുടങ്ങിയവ നടത്തി. ആർ.ഇ.ഐ.സി നോഡൽ ഓഫീസർ ഡോ .ലതിക നയ്യാർ നേതൃത്വം നൽകി. ഡോ. അനുപീറ്റർ, ഡോ.പി.പി.ജുബൈരിയ, ആർ.ഇ.ഐ.സി മാനേജർ ലിനി ഗ്രിഗറി, ആരതി ,നിഷ, മിഞ്ചു തുടങ്ങിയവർ പങ്കെടുത്തു. സ്പീച്ച് തെറാപ്പിസ്റ്റ് അനുമോൾ, സൈക്കോളജിസ്റ്റ് പി.എം.അശ്വതി, സ്പെഷ്യൽ എഡ്യൂക്കേറ്റർ അനിതകുമാരി, ഫിസിയോതെറാപ്പിസ്റ്റ് ഡോൺ ഏലിയാസ് എന്നിവരും സന്നിഹിതരായിരുന്നു.