കുട്ടനാട് : പാടശേഖരങ്ങളിലെ വെള്ളംവറ്റിക്കുന്നതുമൂലം ആറുകളും തോടുകളും മലിനമാകുന്ന കുട്ടനാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പ്രശ്നത്തിന് അടിയന്തര പരിഹാരമായി ശുദ്ധജല വിതരണം ശക്തിപ്പെടുത്തണമെന്ന് യു .ഡി.എഫ് കുട്ടനാട് നിയോജകമണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. കേരളാകോൺഗ്രസ് ജില്ലാപ്രസിഡന്റ് ജേക്കബ് എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ തങ്കച്ചൻ വാഴെച്ചിറ, ബാബു വലിയവീടൻ,ഡി.സി.സി ഭാരവാഹികളായ സജി ജോസഫ്, കെ.ഗോപകുമാർ, ടിജിൻ ജോസഫ്, കെ.പി.സുരേഷ്, നൈനാൻതോമസ് തുടങ്ങിയവർ സംസാരിച്ചു.