ചേർത്തല : എ.എസ്.കനാലിന്റെ കഞ്ഞിക്കുഴിയിൽ ദേശീയപാത മുറിച്ചു കടക്കാനാകാത്ത തടസം അകറ്റണമെന്ന് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. ചേർത്തല,തുറവൂർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തുന്നതിനു വിഷയം വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു.
നഗരത്തിൽ റോഡരികുകളിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ നഗരസഭയ്ക്കു യോഗം നിർദ്ദേശം നൽകി. പട്ടണക്കാട് കടക്കരപ്പള്ളി പഞ്ചായത്തുകളിലെ തീരദേശ റോഡുകൾ നന്നാക്കണം.കൊവിഡ് കാലത്ത് നിർത്തിവെച്ച അർത്തുങ്കൽ,വല്ലയിൽ വഴി കോട്ടയത്തേക്കുള്ള കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ സർവീസുകളും പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുമുയർന്നു.മുഹമ്മ ബോട്ട്‌ജെട്ടിയുടെ വികസനത്തിനും ബസ് സർവീസ് തുടങ്ങുന്നതിനും കൂടുതൽ സ്ഥലം ലഭ്യമാക്കണമെന്ന് ഗ്രാമപഞ്ചായത്തിനു നിർദ്ദേശം നൽകി. എം.ഇ.രാമചന്ദ്രൻനായർ അദ്ധ്യക്ഷനായി.