മാന്നാർ: നഫീസത്തുൽ മിസ്‌രിയ്യ ഇസ്ലാമിക് ആൻഡ് ആർട്സ് കോളജിന്റെ നേതൃത്വത്തിൽ എല്ലാ മാസവും നടത്തിവരാറുള്ള മജ്ലിസുന്നൂറും പ്രാർത്ഥനയും കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. കോളേജ് അദ്ധ്യാപകരായ ഇബ്രാഹിം ഫൈസി, ഹംസ ഫൈസി, മൂസ ബാഖവി, മാനേജർ ഷഫീഖ്, കുരട്ടിക്കാട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് അസി.ഇമാം ഷമീർ ബാഖവി, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതിയംഗം ഇസ്മായിൽ കുഞ്ഞ് ഹാജി എന്നിവർ പങ്കെടുത്തു.