a


മാവേലിക്കര: പുതുതായി അനുവദിച്ച കൊല്ലം - എറണാകുളം മെമ്മു എക്സ് പ്രസ് ട്രെയിനിനും ട്രെയിൻ അനുവദിക്കാൻ റെയിൽവേ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പിക്കും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുൻ.എം.എൽ.എ എം.മുരളി, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ്, കെ.ഗോപൻ, നൈനാൻ.സി.കുറ്റിശേരിൽ, പഞ്ചവടി വേണു, കെ.സി.ഫിലിപ്പ്, രാജു പുളിന്തറ, ജസ്റ്റിൻ സൻപാട്രിക്, രാമചന്ദ്രകുറുപ്പ്, റ്റി.കൃഷ്ണകുമാരി, പ്രകാശ് വള്ളികുന്നം, മനസ് രാജൻ, ശാന്തി അജയൻ, കെ.ഗോപി, രമേശ് ഉപ്പാൻസ്, അനിൽ കുറത്തികാട്, സുലൈമാൻ, ഡി.ബാബു, തോമസ് ജോൺ, പ്രസന്ന ബാബു, അനിത വിജയൻ, ലൈല ഇബ്രാഹിം, രാജലക്ഷ്മി, മഹാദേവൻ എന്നിവർ നേതൃത്വം നൽകി.