cricket-toornnament

മാന്നാർ: പരുമല പമ്പാകോളേജ് ഗ്രൗണ്ടിൽ ഡി.സി പരുമലയുടെ നേതൃത്വത്തിൽ നടന്ന സ്റ്റാലിൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ ഭാരത് ബുധനൂറിനെ പരാജയപ്പെടുത്തി ബുധനൂർ വൈ.എം.എ ജേതാക്കളായി. വിജയികൾക്ക് സ്റ്റാലിന്റെ പിതാവ് കെ.ജെ സെബാസ്റ്റ്യൻ ട്രോഫികൾ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡൊമിനിക് ജോസഫ് ഉദ്‌ഘാടനം ചെയ്തു. ഷബീർ അലി അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തംഗം രഞ്ജിത്ത് രാജൻ, കെവിൻ കെന്നഡി, രതീഷ്.കെ, ബേബി കുളത്തിൽ, വിജിൽ വർഗീസ്, സോണി വി.എസ്, ജിജോ.പി.ടി, ബാലു, സാജൻ, പ്രവീൺ, ഗോകുൽ, അഖിൽ എന്നിവർ സംസാരിച്ചു.