
ചാരുംമൂട്: നവഭാവുകത്വമുള്ള സാഹിത്യ വിമർശനത്തിലൂടെ മലയാള സാഹിത്യലോകത്ത് ശ്രദ്ധേയനായിരുന്ന പ്രൊഫ.പ്രയാർ പ്രഭാകരൻ ഇനി ഓർമ്മകളിൽ. വാർദ്ധക്യ സഹചമായ അസുഖം മൂലം കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ സാഹിത്യകാരന് നാട് അന്ത്യാഞ്ജലി അർപ്പിച്ചു. ചുനക്കരയിലെ വീട്ടുവളപ്പിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംസ്കാരം. ഇടപ്പോൺ ജോസ്കോ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ 9 ന് വിലാപയാത്രയായി വസതിയിലെത്തിച്ചു. ഉച്ചയ്ക്ക് 2ന് മകൻ ഹരി ചിതയ്ക്ക് തീ കൊളുത്തി. എം.എസ്.അരുൺ കുമാർ എം.എൽ.എ, മുൻ എം.പി സി.എസ് സുജാത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ആർ.അനിൽകുമാർ, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. രാഘവൻ, ജി.രാജമ്മ, ജി.ഹരിശങ്കർ, കോശി അലക്സ്,ജില്ലാ കമ്മിറ്റിയംഗം കെ.കെ.ഷാജു,ഏരിയാ സെക്രട്ടറി ബി.ബിനു, ലീലാ അഭിലാഷ്, അലിയാർ എം. മാക്കയിൽ,സി.എൻ. എൻ.നമ്പി, പു.ക.സ. ജില്ലാസെക്രട്ടറി വിശ്വൻ പടനിലം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇലിപ്പക്കുളം രവീന്ദ്രൻ, കെ.രാജേഷ്, ചലച്ചിത്ര സംവിധായകൻ സജി പാലമേൽ, കോൺഗ്രസ് നൂറനാട് ബ്ലോക്ക് പ്രസിഡന്റ് ജി.ഹരിപ്രകാശ്, റ്റി.തിലകരാജ്, അഡ്വ.അശോക് കുമാർ, ശ്രീകുമാർ, ജോസഫ് ചാക്കോ, കെ.എൻ. ശ്രീകുമാർ, മണിക്കുട്ടൻ ഇ.ഷോപ്പി തുടങ്ങിയവർ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.