anumodanam

മാന്നാർ: ജൂനിയർ വിഭാഗം ബോക്സിംഗിൽ ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാന്നാർ കുരട്ടിക്കാട് ഏഴാം വാർഡിൽ എരിയമ്പലത്ത് നിരഞ്ജന എം.നായരെ ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ അനുമോദിച്ചു. ബി.ജെ.പി മാന്നാർ പഞ്ചായത്ത് കിഴക്കൻ ഏരിയ കമ്മിറ്റി പ്രസിഡന്റ് സജീഷ് തെക്കേടം, മണ്ഡലം സെക്രട്ടറി ശിവകുമാർ, ഓ.ബിസി മോർച്ച മണ്ഡലം പ്രസിഡൻ്റ് രാജഗോപാൽ, ബൂത്ത് പ്രസിഡൻ്റ് ഗോപിനാഥൻ നായർ, രമ്യ രാജഗോപാൽ എന്നിവർ പങ്കെടുത്തു.