ഹരിപ്പാട്: വാട്ടർ ചാർജ് കുടിശിക ഉള്ളവരുടെയും പ്രവർത്തന രഹിതമായ മീറ്റർ മാറ്റി സ്ഥാപിക്കാത്തവരുടെയും വാട്ടർ കണക്ഷൻ വിച്ഛേദിച്ചു തുടങ്ങി. കായംകുളം പി.എച്ച്. ഡിവിഷൻ്റെ പരിധിയിൽ 1480 കണക്ഷൻ വിച്ഛേദിച്ചു. ഡിവിഷൻ്റെ പരിധിയിലുള്ള കായംകുളം, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ എന്നീ സെക്ഷൻ ഓഫീസുകളുടെ പരിധിയിലാണ് നടപടിയെടുത്തത്. വരും ദിവസങ്ങളിലും തുടരും.