ഹരിപ്പാട്: ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്ക് ഉദ്ഘാടനവും സൗജന്യമെഡിക്കൽ ക്യാമ്പും 10, 11 തീയതികളിൽ നടക്കും. 10 ന് രാവിലെ 7 ന് പ്രാർത്ഥന ഹാൾ സമർപ്പണവും സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനവും കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവ്വഹിക്കും. വൈകിട്ട് 4 ന് വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക് സമർപ്പണവും ചടങ്ങ് ഉദ്ഘാടനവും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിക്കും. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രി വി.എൻ. വാസവൻ മുഖ്യ പ്രഭാഷണം നടത്തും. കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ ഫാർമസി,ലാബ് ഉദ്ഘാടനം നിർവ്വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറിയുമായ അജയ് തറയിൽ , തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.ജി. ഷാജി മോൻ സ്വാഗതവും ഡോ.ഐശ്വര്യ .പി നന്ദിയും പറയും.11ന് മെഡിക്കൽ ക്യാമ്പ് നടക്കും.