ഹരിപ്പാട്: ഉമ്മർമുക്ക് - ചക്കിലിക്കടവ് റോഡിന് ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി രമേശ്‌ ചെന്നിത്തല എം.എൽ.എ അറിയിച്ചു. ഫിഷറീസ് വകുപ്പ് തീരദ്ദേശ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന് (നോൺ പ്ലാനിൽ ) ഉൾപ്പെടുത്തി ഉമ്മർ മുക്ക് - ചക്കിലിക്കടവ് റോഡിന് ഒരു കോടി രൂപ അനുവദിച്ചിരുന്നു.