ghj

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാമത്തെ എൻ.എസ്. എസ് യൂണിറ്റ് ഉദ്ഘാടനവും ബോധവത്കരണ ക്ലാസും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ആർ.ഡി.സി കൺവീനർ കെ. അശോകപണിക്കർ അദ്ധ്യക്ഷനായി. എൻ.എസ്.എസ് ജില്ലാ കൺവീനർ അശോക് കുമാർ എൻ.എസ്.എസ് സന്ദേശവും എക്സൈസ് ഇൻസ്പെക്ടർ രാജീഷ് ആർ.എസ് വിമുക്തി സന്ദേശവും നൽകി. വിമുക്തി കോ-ഓർഡിനേറ്റർ ഷഫീഖ്. എം, എൻ.എസ്.എസ് ഹരിപ്പാട് ക്ലസ്റ്റർ കൺവീനർ ബിന്ദു ജയേഷ്, പി.ടി.എ പ്രസിഡന്റ് ദിലീപ് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ബിജി.എസ് , സ്റ്റാഫ് സെക്രട്ടറി അഭിലാഷ്. കെ എന്നിവർ സംസാരിച്ചു.തുടർന്ന് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജയരാജ്. വി യുടെ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഓട്ടം തുള്ളലും നടന്നു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ യു.ജയൻ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നമിത നാഥ് നന്ദിയും പറഞ്ഞു.