ആലപ്പുഴ : സർക്കാർ അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ, ജില്ലയിൽ 82ശതമാനം മുൻഗണന റേഷൻ കാർഡുകളിൽ മസ്റ്ററിംഗ് പൂർത്തിയാക്കി. 11.39 ലക്ഷം ബി.പി.എൽ, എ.എ.വൈ റേഷൻ കാർഡുകളാണുള്ളതിൽ 2,05,851 കാർഡുകളിൽ കൂടി മസ്റ്ററിംഗ് നടത്താനുണ്ട്. കഴിഞ്ഞ 25മുതൽ ഇന്നലെ വരെയാണ് മസ്റ്ററിംഗിന് സമയം നൽകിയിരുന്നത്.

കിടപ്പുരോഗികളും അഞ്ചുവയസിന് താഴെ പ്രായമുള്ള കുട്ടികളും ജോലിക്കും പഠനത്തിനുമായി സംസ്ഥാനത്ത് പുറത്തുള്ളവരുമാണ് മസ്റ്ററിംഗ് നടത്താനുള്ളവരിൽ കൂടുതൽ പേരും. മൂന്ന് ശതമാനം കാർഡുടമകൾ മരിച്ചവരുമാണ്. മസ്റ്ററിംഗ് നടത്താത്ത ബി.പി.എൽ, എ.എ.വൈ കാർഡുടമകൾ സൗജന്യമായി ലഭിക്കുന്ന റേഷൻ സാധനങ്ങളുടെ പട്ടികയിൽ നിന്ന് പുറത്താകും.

മസ്റ്ററിംഗ് നടത്തേണ്ട റേഷൻ കാർഡുകൾ : 11,39,415

മസ്റ്ററിംഗ് പൂർത്തികരിച്ചത്: 9,33,564

പൂർത്തികരിക്കാനുള്ളത് : 2,05,851

മസ്റ്ററിംഗ് സമയപരിധി ഇന്നലെ അവസാനിച്ചു. സർക്കാർ അനുവദിച്ചാൽ പ്രത്യേക കാമ്പയിൻ നടത്തി ഇനിയുള്ളവരുടെ മസ്റ്ററിംഗ് പൂർത്തീകരിക്കും

- മായാദേവി, ജില്ലാ സപ്ളൈ ഓഫീസർ