തുറവൂർ :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അരൂർ ബ്ലോക്ക് സമ്മേളനം 12 ന് ഉച്ചയ്ക്ക് 2 ന് കുത്തിയതോട് വി.എ.ജി മെമ്മോറിയൽ കോൺഗ്രസ് ഭവനിൽ നടക്കും. അസംഘടിത തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യാ കോ- ഓർഡിനേറ്ററും കെ.പി.സി.സി അംഗവുമായ അഡ്വ.അനിൽ ബോസ് ഉദ്ഘാടനം ചെയ്യും.