onam

ആലപ്പുഴ: വിഷുബമ്പറിന് പിന്നാലെ ഓണംബമ്പറിലും പ്രതീക്ഷയോടെ ആലപ്പുഴ. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആകാംക്ഷയിലാണ് ഭാഗ്യാന്വേഷികൾ. ആഗസ്റ്റ് ഒന്നിന് ഓണം ബമ്പർ ടിക്കറ്റ് പുറത്തിറക്കിയതുമുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ 4,15,550 ടിക്കറ്റാണ് (20.77 കോടി ) ജില്ലയിൽ വിറ്റത്.

അരനൂറ്റാണ്ട് പിന്നിട്ട സംസ്ഥാന ഭാഗ്യക്കുറിയുടെ തുടക്കക്കാരൻകൂടിയായ മുൻധനകാര്യമന്ത്രി പി.കെ കുഞ്ഞ് സാഹിബിന്റെ നാട് കൂടിയാണ് ആലപ്പുഴ. ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്ന സപ്തകക്ഷി മുന്നണി മന്ത്രിസഭയിലാണ് അന്ന് ധനകാര്യമന്ത്രിയായിരുന്ന പി.കെ കുഞ്ഞ് ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ചത്.

ജില്ലയെ ഭാഗ്യദേവത

അനുഗ്രഹിച്ച ആഗസ്റ്റ്

കഴിഞ്ഞ വിഷുബമ്പറിലെ 12കോടിയുടെ മെഗാപ്രൈസിന് ശേഷം ചെറുതും വലതുമായ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ തേടി വന്ന ആലപ്പുഴയിൽ ഇക്കഴിഞ്ഞ ആഗസ്റ്റിൽ മൂന്ന് ഒന്നാം സമ്മാനങ്ങളാണ് ലഭിച്ചത്. സ്ത്രീശക്തി (430) ,കാരുണ്യ (534) ടിക്കറ്റുകളുടെ 80 ലക്ഷം വീതമുള്ള ഒന്നാം സമ്മാനവും നിർമ്മൽ ലോട്ടറി (393) യുടെ 70 ലക്ഷവുമാണ് ആഗസ്റ്റിൽ ലഭിച്ച സമ്മാനങ്ങൾ. ജൂലായിൽ നിർമ്മൽ ലോട്ടറി യുടെ 70 ലക്ഷത്തിന്റെ ഭാഗ്യവും ജില്ലയ്ക്കായിരുന്നു.

ജില്ലയിൽ ലോട്ടറി ഏജൻസികൾ........ 7300

പ്രതിമാസ വിറ്റുവരവ്.................................75കോടി(സെപ്തംബറിലെ കണക്ക്)