ആലപ്പുഴ : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തി വനിതാ എ.എസ്.ഐയെ മർദ്ദിച്ച കേസിലെ മൂന്നാം പ്രതി പൊലീസിൽ കീഴടങ്ങി.

തോപ്പുംപടി കരിവേലിത്തറപ്പടി രാമപുരത്ത് വീട്ടിൽ രാമുവാണ് (45) നോർത്ത് സി.ഐ എസ്.സജികുമാറിന് മുന്നിൽ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതി വൈറ്റില പൊന്നുരുന്നി കാട്ടിൽത്തറ മായിത്തറ പറമ്പിൽ അനിരുദ്ധനെ (63) അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ആലപ്പുഴ ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐ കെ.വി.വിജുവിനാണ് മർദ്ദനമേറ്റത്. 6ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം.