s

ആലപ്പുഴ : 48 വർഷമായി നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ സംഘാടനത്തിൽ പങ്കെടുത്തുവരുകയും 1952 മുതലുള്ള മത്സര വള്ളംകളിയുടെ ചരിത്ര പശ്ചാത്തലം എൻ.ടി.ബി.ആർ വെബ്സൈറ്റിലേക്ക് തയ്യാറാക്കുകയും ചെയ്ത മാത്യു ചെറുപറമ്പനെ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ അസംബ്ലി മണ്ഡലം കമ്മിറ്റി അനുമോദിച്ചു. കെ.സി.വേണുഗോപാൽ എം.പി ഉപഹാരം കൈമാറി. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ അസംബ്ലി മണ്ഡലം പ്രസിഡന്റ് റഹിം വെറ്റക്കാരൻ, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മനോജ് കുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ. നൂറുദ്ദീൻ കോയ. അജ്മൽ പള്ളാത്തുരുത്ത്, വിവേക് തുടങ്ങിയവർ പങ്കെടുത്തു.