tur

തുറവൂർ:വളമംഗലം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. ഇ.വി. അജയകുമാർ,എസ്.ഉദയൻ, എം.ദിനേശൻ, പി.കെ.ധർമ്മാംഗദൻ, ടി.ഷാജി, അർച്ചന ചക്കനാടൻ, ശ്രീദേവി, അശോകൻ, കെ.എസ്. സുരേഷ്‌കുമാർ, അമൽ ബിജു, എ.അനുപ്രിയ എന്നിവരാണ് വിജയിച്ചത്. ബാങ്ക് പ്രസിഡന്റായും വളമംഗലം എസ്.സി.എസ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരായും കെ.എസ്.സുരേഷ് കുമാറിനെ തിരഞ്ഞെടുത്തു. നിലവിൽ സി.പി.എം അരൂർ ഏരിയാ കമ്മിറ്റിയംഗമാണ് കെ.എസ്.സുരേഷ്‌കുമാർ.