അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 244-ാം നമ്പർ പുന്നപ്ര പടിഞ്ഞാറ് ശാഖയിൽ നവരാത്രി മഹോത്സവം നാളെ പൂജവയ്പ്പോടെ ആരംഭിക്കും.ഗുരുക്ഷേത്രാങ്കണത്തിൽ നാളെ വൈകിട്ട് 6 ന് ഡോ.ഡാലിയ ഭദ്രദീപ പ്രകാശനം നിർവഹിക്കും. 6.30 ന് ഗുരുപൂജ.11 ന് രാവിലെ 8ന് ഗുരുപൂജ, 9 ന് നാരായണീയം, വൈകിട്ട് 6.30 ന് ഗുരുപൂജ. 12 ന് രാവിലെ 8ന് ഗുരുപൂജ, 9 ന് നാരായണീയം. വൈകിട്ട് 6.30 ന് ഗുരുപൂജ. 13 ന് രാവിലെ 8ന് ഗുരുപൂജ, പൂജയെടുപ്പ്. 9 ന് വിദ്യാരംഭം. മുൻ മന്ത്രി ജി.സുധാകരൻ കുരുന്നുകളെ ആദ്യക്ഷരം കുറിപ്പിക്കും.9.30 ന് വിദ്യാർത്ഥി സംഗമം.10 ന് വർക്കല ശ്രീനാരായണ ഗുരുകുല അവാർഡ് ജേതാവ് എ.ജെ.മൈക്കിൾ സെബാസ്റ്റ്യൻ പ്രഭാഷണം നടത്തും. 12 ന് വിവിധ കലാപരിപാടികളും, സമ്മാന വിതരണവും. ഉച്ചയ്ക്ക് 1.30ന് അന്നദാനം.